Technopolitics

Home/Technopolitics/
16 09, 2015

Press Conference – State Violates SC orders on Aadhaar

2017-01-02T20:06:41+00:00 September 16th, 2015|Uncategorized|0 Comments

This is an invitation to a Press conference on Aadhaar WHEN: Friday, 18th September 2015, 12.30 pm WHERE: Indian Women’s Press Corps (IWPC), 5 Windsor Place, Ashoka Road, New Delhi Speakers: Aruna Roy, Usha Ramanathan, Reetika Khera, Anjali Bhardwaj, and persons adversely affected by the UID project Five times the Supreme Court has issued orders in relation to the UID(aadhaar) project, and each [...]

6 08, 2013

ജിനേഷ്, സ്വതന്ത്ര സോഫ്റ്റ്‌വെയര്‍, മലയാളം ഓസിആര്‍

2017-01-02T20:06:41+00:00 August 6th, 2013|Uncategorized|0 Comments

ഈയിടെ പുറത്തിറക്കിയ ജിനേഷിനെക്കുറിച്ചുള്ള  ഓര്‍മ്മപ്പുസ്തകമായ Logbook of An Observer ലേയ്ക്ക് എഴുതിയ കുറിപ്പ് അനിവര്‍ എ അരവിന്ദ് ഈ പുസ്തകം ഇപ്പോള്‍ ലഭ്യമാണു്. 200 രൂപയാണു് ഒരു പകര്‍പ്പിന്റെ വില.  പൂര്‍ണ്ണമായും സ്വതന്ത്ര സോഫ്‌റ്റ്‌വെയറുകളുപയോഗിച്ചു് യൂണിക്കോഡ് മലയാളത്തില്‍ കൂട്ടായ പ്രയത്നത്തിലൂടെ ടൈപ്പ് സെറ്റ് ചെയ്തു് പുറത്തിറക്കുന്ന പുസ്തകമാണിതു് . https://gitorious.org/logbook-of-an-observer/logbook-of-an-observer എന്ന വിലാസത്തില്‍ ഇതിന്റെ സീടെക് സ്രോതസ്സ് കിട്ടും. പുസ്തകത്തിന്റെ പ്രിന്റ് ചെയ്ത പകര്‍പ്പ് ആവശ്യമുള്ളവര്‍ SMC വിക്കിപേജിലോ (http://wiki.smc.org.in/Logbook_of_an_Observer_-_Publication ) മെയിലിങ്ങ് ലിസ്റ്റിലേക്കോ ( [...]

16 04, 2013

ചില്ല് എന്‍കോഡിങ്ങ് പരാജയം : ഗൂഗിള്‍ റിപ്പോര്‍ട്ട്

2017-01-02T20:06:41+00:00 April 16th, 2013|Uncategorized|3 Comments

മലയാളം കമ്പ്യൂട്ടിങ്ങ് രംഗത്ത് നിരവധി വര്‍ഷം തര്‍ക്കങ്ങള്‍ക്ക് വഴി തെളിച്ച ചില്ലക്ഷരങ്ങളുടെ അറ്റോമിക് എന്‍കോഡിങ്ങ് പരാജയമാണെന്ന് ഗൂഗിളിന്റെ  റിപ്പോര്‍ട്ട്. ഈ എന്‍കോഡിങ്ങ്  മുന്നോട്ടുവെച്ച മലയാളിയായ സിബു തന്നെയാണു് ഗൂഗിളിനായി യൂണിക്കോഡിനു  സമര്‍പ്പിച്ച  ഈ പഠന റിപ്പോര്‍ട്ടും തയ്യാറാക്കിയിരിക്കുന്നതു്. സിംഹള  ഭാഷയിലെ അറ്റോമിക് എന്‍കോഡിങ്ങിനെ എതിര്‍ത്തുകൊണ്ടു സമര്‍പ്പിച്ച രേഖയിലാണ് മലയാളത്തിലെ ചില്ല് എന്‍കോഡിങ്ങ് പരാജയമാണെന്നും അതില്‍ നിന്നു പാഠം  പഠിക്കണമെന്നും അതേ തെറ്റ് ആവര്‍ത്തിക്കരുതെന്നും പറയുന്നതു്.  ഈ രേഖ ഇവിടെ ലഭ്യമാണ് .  യൂണിക്കോഡ് കണ്‍സോര്‍ഷ്യത്തിലെ അംഗങ്ങള്‍ക്കു മാത്രം [...]

20 11, 2012

മലയാളം കമ്പ്യൂട്ടിങ്ങ് വളരുന്ന വഴികള്‍

2012-11-20T10:14:00+00:00 November 20th, 2012|Uncategorized|0 Comments

അനിവര്‍ അരവിന്ദ് , സന്തോഷ് തോട്ടിങ്ങല്‍ (മാധ്യമം വാരികയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പൂര്‍ണ്ണരൂപം ) എല്ലാ വര്‍ഷവും കേരളപ്പിറവിയോടനുബന്ധിച്ചുള്ള മലയാളവാരാഘോഷം ഒരു സര്‍ക്കാര്‍ ചടങ്ങാണ് . ഈ വര്‍ഷത്തെ കേരളപ്പിറവി അടുത്തത് വിശ്വമലയാളമഹോത്സവം എന്ന വമ്പന്‍ സമ്മേളനത്തിന്റെ വാര്‍ത്തകളുമായാണ് . രാഷ്ട്രപതി ഉത്ഘാടനം ചെയ്യുന്ന 3 ദിവസത്തെ ഉത്സവവും , തിരൂരില്‍ തുഞ്ചത്തെഴുത്തച്ഛന്റെ പേരിലുള്ള മലയാളം സര്‍വ്വകലാശാലയുടെ ഉത്ഘാടനവും ഒക്കെയായി നടക്കുന്ന ഈ മാമാങ്കത്തിനു മുന്നോടിയായി വന്ന നിരവധി വാര്‍ത്തകളില്‍ നിന്നും മനസ്സിലാക്കാനായത് മലയാളത്തിന് ക്ലാസ്സിക്കല്‍ ഭാഷാ [...]

12 02, 2012

ഇന്ത്യയുടെ അദൃശ്യ ഇന്റര്‍നെറ്റ് സെന്‍സര്‍ഷിപ്പ്

2017-01-02T20:06:42+00:00 February 12th, 2012|Uncategorized|0 Comments

അനിവര്‍ അരവിന്ദ് മാധ്യമം ആഴ്ച്ചപ്പതിപ്പ് 2012 ഫെബ്രുവരി 13 പിഡിഎഫ് രൂപം സെന്‍‌സര്‍ഷിപ്പ് എന്നു തെളിച്ചു പറയാതെ ഇന്റര്‍നെറ്റ് സെന്‍‌സര്‍ ചെയ്യാനുള്ള ഇന്ത്യാ ഗവണ്‍‌മെന്റിന്റെ ശ്രമങ്ങള്‍ സജീവമാവുകയാണ്. ഐ.ടി ആക്‌റ്റ് 2008 ന്റെയും കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ പുറത്തുവന്ന 'ഇന്റര്‍മീഡിയറി ഗൈഡ്ലൈന്‍സ് റൂള്‍സ്' എന്ന നോട്ടിഫിക്കേഷനിലുടെയും ഈ ശ്രമം പകുതി വിജയിച്ചു കഴിഞ്ഞു. സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ പോസ്റ്റ് ചെയ്യുന്ന വിവരങ്ങള്‍ക്ക് 'സ്വയം നിയന്ത്രണം' കൊണ്ടു വരണമെന്ന പ്രസ്താവനയും വിവരങ്ങളുടെ നശിപ്പിക്കല്‍ ഉടന്‍ സാധ്യമാക്കാനുള്ള ഒരു കൂട്ടിച്ചേര്‍ക്കല്‍ കോപ്പിറൈറ്റ് [...]

2 01, 2011

രഹസ്യങ്ങള്‍ പുറംലോകമറിയട്ടെ ഭരണകൂടങ്ങള്‍ വിചാരണ ചെയ്യപ്പെടട്ടെ

2011-01-02T16:17:00+00:00 January 2nd, 2011|Uncategorized|0 Comments

അനിവര്‍ അരവിന്ദ് മാധ്യമം ആഴ്ചപ്പതിപ്പ് 2010 ഡിസംബര്‍ 27 ലക്കത്തില്‍ പ്രസിദ്ധീകരിച്ചതു്  വിക്കിലീക്‌സിനെ ഒഴിച്ചുനിര്‍ത്തി 2010ന്റെ ചരിത്രമെഴുതാനാവില്ല.  ഇമെയില്‍ ബോക്‌സുകളിലും മാധ്യമങ്ങളിലും സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലും തുടങ്ങി ചായക്കടകളില്‍വരെ വിക്കിലീക്‌സ് നിറഞ്ഞുനില്‍ക്കുന്നു .  ഇതുവരെ വാര്‍ത്തയാവാഞ്ഞ റാഡിയ ടേപ്പുമുതല്‍ കേബിള്‍ഗേറ്റ് വരെയുള്ള  അധികാര ഇടനാഴികളിലെ സംഭാഷണങ്ങള്‍ ലീക്ക് ചെയ്യപ്പെട്ടുകൊണ്ട് നമ്മുടെ മാധ്യമങ്ങളിലെത്തുകയാണിപ്പോള്‍.  പൂഴ്ത്തിവെച്ചിരുന്ന വികൃതമുഖം മറ്റുള്ളവര്‍ കാണുന്നതിനെതടയാന്‍ ഗവണ്‍മെന്റുകളും കോര്‍പറേറ്റ് ഭീമന്മാരും ഒന്നിക്കുന്നതാണ് ഇപ്പോഴത്തെ പുതിയ കാഴ്ച. 1966 മുതല്‍ 2010 ഫെബ്രുവരിവരെ അമേരിക്കയുടെ 274 എംബസികളിലെ ഉദ്യോഗസ്ഥര്‍ [...]

11 07, 2010

അതിനുശേഷവും അയാളുടെ മേല്‍ വെട്ടുകത്തിയുമായി…

2010-07-11T05:56:00+00:00 July 11th, 2010|Uncategorized|0 Comments

പാഠഭേദം ജൂലൈ എഡിറ്റോറിയല്‍എ.പി. കുഞ്ഞാമു, ടോമി മാത്യു ,വടക്കേടത്ത് പത്മനാഭന്‍, സിവിക് ചന്ദ്രന്‍ സംബന്ധ വീട്ടില്‍ അന്തിയുറങ്ങാന്‍ പോയ പോലീസുകാരനെ പതിയിരുന്നു് വെട്ടിവീഴ്ത്തി വിപ്ലവം നീണാള്‍ വാഴട്ടെ എന്നു് വിജയഘോഷം മുഴക്കിയ നക്സലൈറ്റുകളെക്കുറിച്ചൊരു കഥയുണ്ടു് മലയാളത്തില്‍. ഈ കഥ ഓര്‍ത്തു പോയതു് മൂവാറ്റുപുഴയില്‍ ടി.ജെ.ജോസഫ് എന്ന അധ്യാപകന്റെ കൈപ്പത്തി വെട്ടിമാറ്റി ചിലര്‍ "പ്രവാചക' സ്നേഹം പ്രകടിപ്പിച്ചപ്പോഴാണു്. ഈ അധ്യാപകന്‍ ന്യായമായും മുസ്ലീംകളുടെ അതൃപ്തിക്കു് ഇരയാണു്. ഞരമ്പുരോഗികളില്‍ നിന്നുപോലും പ്രതീക്ഷിച്ചു കൂടാത്തത്ര അപക്വതയോടെ പ്രവാചകനെ വിശേഷിപ്പിച്ച ആ മനുഷ്യന്‍ [...]

10 12, 2009

മലയാള ഗ്രന്ഥവിവരം പ്രകാശനം ഇന്ന് തലശ്ശേരിയില്‍

2017-01-02T20:06:42+00:00 December 10th, 2009|Uncategorized|0 Comments

പ്രിയ സുഹൃത്തുക്കളേ, മലയാളഭാഷയുടെ ഡിജിറ്റല്‍ നിലനില്‍പ്പിനു് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ഈ ചുരുങ്ങിയ കാലത്തിനുള്ളില്‍ നല്കിയ സംഭാവനകള്‍ നിങ്ങള്‍ക്കേവര്‍ക്കും അറിവുള്ളതാണല്ലോ. മലയാളം കമ്പ്യൂട്ടിങ്ങ് പൂര്‍ണ്ണമാകുന്നതു് അതു് സാഹിത്യവും സംസ്കാരവും ചരിത്രവുമായി ബന്ധിക്കപ്പെടുമ്പോഴാണു്. ഭാഷാ കമ്പ്യുട്ടിങ്ങിന്റെ സോഫ്ടു്വെയര്‍ അടിസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതും അവയെ ഭാവിയിലെ വിവരാധിഷ്ഠിത ശൃംഖലകളുടെ അടിസ്ഥാനമാക്കുന്നതും സമഗ്രമായ ഒരു വിവരശേഖരത്തിലൂടെ വിദഗ്ദ്ധരുടെ സഹായത്തോടെ മാത്രം തയ്യാറാക്കാവുന്ന ഗ്രന്ഥസൂചി പോലുള്ള സ്വതന്ത്ര ഡാറ്റാബേസുകളാണു്. ഈ ലക്ഷ്യത്തോടു കൂടിയുള്ള പ്രവര്‍ത്തനങ്ങളില്‍ ഒരു സുപ്രധാന നേട്ടമാണു് മലയാളഗ്രന്ഥവിവരത്തിന്റെ പ്രകാശനം. ഭാഷയുടെ പൈതൃകം [...]

1 08, 2009

വലതു കൈയില്‍ മറുകും ഇടതു കൈയില്‍ ആറു വിരലും ഉള്ളവര്‍ മാത്രം അപേക്ഷിക്കുക

2017-01-02T20:06:42+00:00 August 1st, 2009|Uncategorized|11 Comments

Click on The advt and Read it / Or visit this link in IT mission website പരസ്യം  നോക്കൂ അശ്വമേധം കളിക്കാനുള്ള ചോദ്യങ്ങളാണോന്നു സംശയം. പരസ്യം  കണ്ടാലേ ആളെപ്പറയാം  :-)  Qualifications need for ICFOSS director post 1. PHD in Computer science/engineering/ technology  (പി എച്ച് ഡി ടെക്നോളജിയില്‍ തന്നെ വേണം. മറ്റു ഫ്രീ സോഫ്റ്റ്‌വെയര്‍ കക്ഷികളെല്ലാം  ഔട്ട്  ) 2. 10 year experience in [...]

30 12, 2008

മാക്ക്ബുക്കില്‍ ഗ്നു/ലിനക്സ് ഉപയോഗിക്കുന്നത് നിയമലംഘനമാണോ?

2017-01-02T20:06:42+00:00 December 30th, 2008|Uncategorized|6 Comments

കുറേക്കലമായി ഇവിടെ എന്തേലും എഴുതിയിട്ട്. സമയം കിട്ടാഞ്ഞാണ്. പക്ഷേ ചില പോസ്റ്റുകള്‍ക്ക് മറുപടി കൊടുക്കേണ്ടിവരുമ്പോള്‍ ഈ ബ്ലോഗ് വീണ്ടും തുറന്നേ പറ്റൂ.. ഇത് കോവാലകൃഷന്റെ പോസ്റ്റിനുള്ള മറുപടിയാണ്. ആപ്പിള്‍ മാക്ക്ബുക്കില്‍ ഗ്നു/ലിനക്സ് ഉപയോഗിക്കുന്നത് നിയമലംഘനമാണെന്നാണ് പുള്ളി അദ്ദേഹത്തിന്റെ ചൊറിച്ചില്‍ മുറ്റിയ ഭാഷയില്‍ പറയുന്നത്. കൂടുതല്‍ ഇവിടെയും ഇവിടെയും മിക്ക പോയന്റുകള്‍ക്കും ചന്ത്രക്കാരന്‍ മറുപടി പറഞ്ഞുകണ്ടതിനാല്‍ 3 കാര്യങ്ങള്‍ മാത്രം പറഞ്ഞുനിര്‍ത്തുന്നു. 1. ലീഗാലിറ്റിയുടെ കാര്യം. കോവാലന്‍ കാണിച്ച ഒരു യൂലയിലും(EULA) ടേംസ് ആന്റ് കണ്ടീഷന്‍സിലും മാക്ക് പിസിയില്‍ [...]